അടൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യൂട്യൂബ് ചാനലുകളുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പിന് ശ്രമം. പോക്സോ കേസുമായി ബന്ധപ്പെട്ട
ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് യൂട്യൂബ് ചാനലുകൾക്കെതിരെ പൊലീസ് കേസെടുത്തു.
വിസ്മയ ന്യൂസ്, ശ്രീ വ്ളോഗ് എന്നീ ചാനലുകളിൽ പ്രവർത്തിക്കുന്ന ആറുപേർക്കെതിരെയാണ് നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്. അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു പോക്സോ കേസിലെ ഒന്നാം പ്രതിയുടെ കുടുംബത്തെ ലക്ഷ്യമിട്ടായിരുന്നു ഈ സംഘത്തിന്റെ പ്രവർത്തനം.
പ്രസ്തുത കേസിലെ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അവ യൂട്യൂബ് ചാനലുകൾ വഴി പുറത്തുവിടുമെന്നും പറഞ്ഞ് പ്രതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അതീവ ജാഗ്രതയോടെയാണ് നീങ്ങിയത്.
പരാതിക്കാരുമായി സഹകരിച്ച പൊലീസ്, തന്ത്രപൂർവ്വം പ്രതികളെ അടൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വിസ്മയ ന്യൂസ് നടത്തിപ്പുകാരായ അഗ്നി ജുവൽ, അനീഷ് വിജയൻ എന്നിവരെ പൊലീസ് പിടികൂടി.
കേസിൽ ശ്രീ വ്ളോഗ് നടത്തിപ്പുകാരായ ശ്രീജിത്തും അദ്ദേഹത്തിന്റെ ഭാര്യയുമാണ് യഥാക്രമം ഒന്നും രണ്ടും പ്രതികൾ. പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

