അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന ഏകപക്ഷീയമായ പ്രസ്താവനകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇറാൻ രംഗത്ത്. ആണവ വിഷയത്തിൽ അന്തിമ ധാരണയിലെത്തുന്നതിന് മുൻപ് തന്നെ, ഇറാൻ ശേഖരിച്ചുവെച്ചിരിക്കുന്ന യുറേനിയം നശിപ്പിക്കുമെന്ന രീതിയിലുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാക്കിയത്.
ആണവ വിഷയത്തിൽ ഇപ്പോൾ ചർച്ചകൾക്കൊന്നും സാധ്യതയില്ലെന്ന് ഇറാൻ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അന്താരാഷ്ട്ര തലത്തിൽ മാന്യമായൊരു പരിഹാരത്തിന് തയാറാണെന്ന് ഇറാൻ പ്രസിഡണ്ട് പ്രതികരിച്ചു.
തങ്ങളുടെ ആണവ പദ്ധതികൾക്ക് മേൽ അമേരിക്കൻ ഇടപെടലുകൾ ആവശ്യമില്ലെന്ന നിലപാടാണ് ഇറാൻ സ്വീകരിക്കുന്നത്. യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിഷയത്തിൽ കൂടുതൽ കർശന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.
“ധാരണകൾക്ക് തയാറായില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കും” എന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ഇതിനിടെ, ഹോർമൂസ് കടലിടുക്കിൽ ഇറാൻ രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റിയുടെ പ്രവർത്തനങ്ങൾക്ക് അമേരിക്ക വിലക്കേർപ്പെടുത്തുകയും ചെയ്തു.
മറ്റൊരു പ്രധാന സംഭവവികാസമായി, ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖംനഇയുടെ ഖബറടക്കത്തിനുള്ള ഒരുക്കങ്ങൾ ഇറാൻ ആരംഭിച്ചു.
ഇതിനായി പ്രത്യേക ദൗത്യസേനയെയും നിയോഗിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് സർക്കാർ ഈ നടപടികളിലേക്ക് കടന്നത്.
ഈ സംഘർഷാവസ്ഥയിലും സാമ്പത്തികമായി നിലനിൽക്കാൻ ഇറാൻ ബദൽ മാർഗങ്ങൾ തേടുന്നുണ്ട്. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ എണ്ണ കയറ്റുമതി തുടരുന്നതിനൊപ്പം, ചൈനയിലേക്ക് റെയിൽ മാർഗ്ഗമുള്ള എണ്ണ വിതരണം ഇറാൻ മൂന്നിരട്ടിയായി വർധിപ്പിച്ചു.
ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രഖ്യാപനങ്ങളും, തുടർന്നുണ്ടായ വൈരുദ്ധ്യങ്ങളുമുള്ള പ്രസ്താവനകളും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

