തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച നിർണായക ഉത്തരവിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥർക്കു നേരെ ഉണ്ടായ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചു. ഇത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു.
സിപിഐഎം പ്രവർത്തകർ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന പരാമർശം. നടന്നത് പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഭാഗമായുള്ള ആക്രമണമല്ലെന്നും, മറിച്ച് ആസൂത്രിതമായി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകൾ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതിന്റെ ഭാഗമായി വാടക കാറുകൾ തകർത്ത നടപടി പൊതുമുതൽ നശിപ്പിച്ചതിലുള്ള കുറ്റകരമായ വകുപ്പുകളിൽ ഉൾപ്പെടും. സർക്കാർ സംവിധാനങ്ങൾക്ക് നേരെ നടന്ന അക്രമത്തെ അതീവ ഗൗരവത്തോടെയാണ് കോടതി നോക്കിക്കാണുന്നത്.
പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെയും സാമൂഹിക സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്ന നിഗമനത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

