തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട് മുസ്ലിം അസോസിയേഷൻ എൻജിനീയറിങ് കോളജിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. അയിരൂപ്പാറ സ്വദേശിയും രണ്ടാം വർഷ വിദ്യാർഥിയുമായ അൽ അമീനാണ് മർദനത്തിനിരയായത്.
സംഭവത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി ഉയർന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കോളജിൽ സംഘർഷം അരങ്ങേറിയത്.
കോളജ് പരിപാടിക്കിടെ പുറത്തുനിന്നെത്തിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതികൾ ലഹരി ഉപയോഗിച്ചാണ് അക്രമത്തിന് എത്തിയതെന്ന് അൽ അമീൻ വ്യക്തമാക്കി.
അക്രമികൾ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ അമീനെ ആക്രമിച്ചത്. അക്രമിസംഘത്തിലുണ്ടായിരുന്നവർ ഇടിവള ഉപയോഗിച്ച് അമീന്റെ കണ്ണിൽ ആഞ്ഞടിക്കുകയായിരുന്നു.
തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് ഇദ്ദേഹത്തെ വിധേയനാക്കിയെങ്കിലും കാഴ്ച സംബന്ധിച്ച ആശങ്കകൾ തുടരുകയാണ്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

