കോഴിക്കോട് പന്തീരാങ്കാവിൽ കൗൺസലിങ്ങിനെത്തിയ പതിനെട്ടു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിലായി. തൊണ്ടയാട് കൊടമോളി കുന്ന് സ്വദേശിയായ ഡോ.
യാഹ്യാ ഖാൻ (52) ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയാണ് തൃശൂർ സ്വദേശിനിയായ പെൺകുട്ടി തന്റെ മാതാവിനൊപ്പം പാലാഴി ജംക്ഷന് സമീപമുള്ള പ്രതിയുടെ കൗൺസലിങ്ങ് സെന്ററിൽ എത്തിയത്.
കൗൺസലിങ്ങിന്റെ ഭാഗമെന്ന വ്യാജേന പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയ ശേഷം പ്രതി കോഴിക്കോട് ബീച്ച് പരിസരത്തും താമരശ്ശേരിയിലും വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ ഡിസംബർ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇദ്ദേഹത്തിനെതിരെ സമാനമായ നിരവധി പരാതികൾ ഉയർന്നു വന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

