സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥിനികൾക്കായി മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രഖ്യാപനം. യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് വിദ്യാർഥിനികളുടെ ആരോഗ്യവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന തീരുമാനം സർക്കാർ ഔദ്യോഗികമായി അറിയിച്ചത്.
ഈ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഫാത്തിമ തഹ്ലിയ എംഎൽഎ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. “ആർത്തവ വേദന സഹിച്ച് സ്കൂൾ ബാഗ് ചുമന്ന് ബസിൽ കയറി, ഒരു ദിവസം മുഴുവൻ ചിരിച്ചുനിൽക്കാൻ ശ്രമിക്കുന്ന എത്രയോ പെൺകുട്ടികളുണ്ട് നമുക്കിടയിൽ.
ഇത് സാധാരണ കാര്യമാണ് എന്ന സ്ഥിരം വാക്കുകൾ കേട്ട്, ശരീരം തളർന്നാലും” എന്നതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് എംഎൽഎ സർക്കാരിന്റെ നടപടിയെ പ്രശംസിച്ചത്. വിദ്യാർഥിനികൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സർക്കാർ കൈക്കൊണ്ട
ഈ തീരുമാനം വലിയൊരു ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

