മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇറാന് വിദേശകാര്യ മന്ത്രി അബാസ് അരാഗ്ചി ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട
സുരക്ഷാ വിഷയങ്ങളും പരമാധികാരം, രാജ്യാന്തര നിയമങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ വിഷയമായി. ഏത് സാഹചര്യത്തിലും ഒമാന്‍ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് അബാസ് അരാഗ്ചി ഉറപ്പുനല്‍കി.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഒമാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വിവരം അബാസ് അരാഗ്ചി എക്സ് പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗികമായി പങ്കുവെച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒമാനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന് നിലപാട് കടുപ്പിച്ചത്.
ഒമാന്‍ മറ്റ് രാജ്യങ്ങളെപ്പോലെ പെരുമാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നായിരുന്നു ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തിയ ഭീഷണി. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത നിയന്ത്രണം ഇറാനും ഒമാനും സംയുക്തമായി കൈകാര്യം ചെയ്യുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളെ ഡോണള്‍ഡ് ട്രംപ് ശക്തമായി തള്ളിക്കളയുകയും ചെയ്തു.
കടലിടുക്കിന്റെ നിയന്ത്രണം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് പകരമായി ഉപരോധം നീക്കുമെന്നും ഇതിന്റെ നിയന്ത്രണം ഇറാനും ഒമാനും ആയിരിക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതാണ് അമേരിക്കന്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അമേരിക്കയുമായി സൗഹൃദപരമായ നയതന്ത്ര ബന്ധം പുലര്‍ത്തിപ്പോരുന്ന രാജ്യമാണ് ഒമാന്‍.
ഇറാന്-അമേരിക്ക സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനായി സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കാന്‍ ഒമാന്‍ നിരന്തരമായി ശ്രമിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

