മലയാള ചലച്ചിത്രമേഖലയിൽ നൂതന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ സംവിധായകനാണ് വിനയൻ. സാങ്കേതികവിദ്യയുടെ പരിമിതികൾക്കിടയിലും തന്റെ ഭാവനയെ അതിരുകളില്ലാതെ ആവിഷ്കരിച്ച അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ച മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു അത്ഭുതദ്വീപ്.
2005-ൽ പുറത്തിറങ്ങിയ ഈ ഫാന്റസി സർവൈവൽ ചിത്രം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമാണ്. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, എന്നാൽ ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത കൽപ്പന, സാജൻ സാഗര എന്നീ അഭിനേതാക്കളെക്കുറിച്ചുള്ള ഓർമ്മകൾ സംവിധായകൻ പങ്കുവെക്കുകയാണ്.
അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ കൊട്ടാരം മേക്കപ്പ്മാനായ ഇട്ടുണ്ണാ എന്ന കഥാപാത്രത്തെയാണ് സാജൻ സാഗര അവതരിപ്പിച്ചത്. ചിത്രം റിലീസ് ചെയ്ത് നാലുമാസങ്ങൾക്ക് ശേഷം ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ ബെഞ്ചിൽ നിന്നും വീണുണ്ടായ അപകടമായിരുന്നു സാജന്റെ ജീവൻ കവർന്നത്.
“ഞാനിനി ഒരു കലക്ക് കലക്കും സാറെ. തനിക്കിപ്പോൾ നിറയെ ഫാൻസുണ്ട് പ്രോഗ്രാംസും വരുന്നുണ്ട്, എന്നൊക്കെ എന്നോട് സാജൻ പറഞ്ഞിരുന്നു.
പക്ഷെ മരണം ആ കുഞ്ഞു മനുഷ്യന് സമയം നൽകിയില്ല. വിധിയെ നിയന്ത്രിക്കാൻ നമുക്കാകില്ലല്ലോ?” എന്ന് വിനയൻ ഓർമ്മിക്കുന്നു.
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി കൽപ്പനയെക്കുറിച്ചും വിനയൻ വാചാലനായി.
“കൽപ്പന എന്റെ പത്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അത്ഭുതദ്വീപ് പോലെ വെള്ളി നക്ഷത്രത്തിലും ആകാശഗംഗയിലും ഒക്കെ കൽപ്പനയുടെ വേഷങ്ങൾ തിയറ്ററുകളിൽ വലിയ ചിരി പടർത്തിയിരുന്നു.
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ആ വലിയ കലാകാരി 2016 ജനുവരിയിലാണ് നമ്മെ വിട്ടു പിരിഞ്ഞത്.” അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തന്റെ പുതിയ ചലച്ചിത്ര സംരംഭത്തെക്കുറിച്ചുള്ള സൂചനകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഇതൊരു ത്രില്ലിംഗ് ഫാന്റസി ചിത്രമായിരിക്കും. സിനിമയുടെ ടൈറ്റിൽ ലോഞ്ച് എറണാകുളത്ത് വച്ച് ഉടൻ നടക്കുമെന്നും, അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

