ആഗോള തലത്തിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികളും വിപണിയിലെ ചാഞ്ചാട്ടങ്ങളും നിലനിൽക്കെ, ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൃത്യമായ ആസൂത്രണം അത്യാവശ്യമാണ്. പ്രത്യേക ആശയങ്ങളെയും അവസരങ്ങളെയും അടിസ്ഥാനമാക്കി നടത്തുന്ന തീമാറ്റിക് നിക്ഷേപങ്ങൾ വിപണിയിൽ മികച്ച നേട്ടം നൽകുമെങ്കിലും, ഇതിന് സാമ്പത്തിക സൂചികകളുടെ ആഴത്തിലുള്ള വിശകലനം ആവശ്യമാണ്.
ഓരോ നിക്ഷേപകനും തങ്ങൾ തിരഞ്ഞെടുക്കുന്ന തീമുകൾക്ക് കൃത്യമായ വെയിറ്റേജ് നൽകുകയും വിപണിയുടെ മാറ്റങ്ങൾക്കനുസരിച്ച് പോർട്ട്ഫോളിയോയിൽ പുനഃക്രമീകരണം നടത്തുകയും വേണം. സാധാരണ നിക്ഷേപകർക്ക് വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ വികാരങ്ങൾക്ക് അടിപ്പെടാതെ തീരുമാനങ്ങളെടുക്കാൻ പലപ്പോഴും സാധിക്കാറില്ല.
കൂടാതെ, നികുതി കാര്യക്ഷമതയും കൃത്യമായ എക്സിറ്റ് സ്ട്രാറ്റജികളും നടപ്പിലാക്കുന്നത് നിക്ഷേപകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇത്തരം സാഹചര്യങ്ങളിൽ, ഫണ്ട് ഓഫ് ഫണ്ടുകൾ (FoF) വഴി നിക്ഷേപം നടത്തുന്നത് സുരക്ഷിതമായ ഒരു മാർഗമായി വിദഗ്ധർ വിലയിരുത്തുന്നു.
തീമാറ്റിക് നിക്ഷേപങ്ങളെ ഡെറ്റ് വിഭാഗവുമായി സംയോജിപ്പിക്കുന്ന ഹൈബ്രിഡ് രീതി പോർട്ട്ഫോളിയോയുടെ പ്രകടനം കൂടുതൽ സുസ്ഥിരമാക്കാൻ സഹായിക്കും. ഈ ഗണത്തിൽ ശ്രദ്ധേയമായ ഒന്നാണ് ഐസിഐസിഐ പ്രൂ അഗ്രസീവ് ഹൈബ്രിഡ് ആക്ടീവ് ഫണ്ട് ഓഫ് ഫണ്ട്.
ഈ ഫണ്ട് 65–80% വരെ ഇക്വിറ്റിയിലും (സെക്ടറൽ, തീമാറ്റിക്, മിഡ്ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങൾ), 20–35% വരെ ഡെറ്റ് വിഭാഗത്തിലുമാണ് നിക്ഷേപിക്കുന്നത്. ബാങ്കിങ്, ടെക്നോളജി, എനർജി, എഫ്എംസിജി തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്തുന്ന ഈ ഫണ്ട് ഒരു ഹൈബ്രിഡ് ഘടനയാണ് പിന്തുടരുന്നത്.
2003 ഡിസംബറിൽ പ്രവർത്തനമാരംഭിച്ച ഈ ഫണ്ട് ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരതയാർന്ന നേട്ടം നൽകുന്നുണ്ട്. 2026 മാർച്ച് 31ലെ കണക്കുകൾ പ്രകാരം, ഈ ഫണ്ടിന്റെ 3 വർഷത്തെ വാർഷിക വളർച്ചാ നിരക്ക് (CAGR) 15.11% ആണ്.
5 വർഷത്തെ നേട്ടം 14.91% ആയും 10 വർഷത്തേത് 14.47% ആയും രേഖപ്പെടുത്തിയിട്ടുണ്ട്. ഐസിഐസിഐയുടെ വിവിധ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലും ഡെറ്റ് ഫണ്ടുകളിലുമാണ് ഈ ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം തുടങ്ങിയവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുൻപ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

