തമിഴ്നാട്ടിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ തമിഴ്നാട് ദേവസ്വം മന്ത്രി എസ്. രമേശിനോട് കൈക്കൂലി ആവശ്യപ്പെട്ട
പൂജാരിക്ക് സസ്പെൻഷൻ. ക്ഷേത്രത്തിൽ പ്രത്യേക ദർശനം ക്രമീകരിക്കുന്നതിനായി പൂജാരി അയ്യപ്പൻ അയ്യർ 4,000 രൂപയാണ് ആവശ്യപ്പെട്ടത്.
മന്ത്രിയാണ് തനിക്ക് മുന്നിൽ നിൽക്കുന്നതെന്ന് തിരിച്ചറിയാതെയായിരുന്നു പൂജാരിയുടെ നടപടി. തൻ്റെ പക്കൽ പണമില്ലെന്ന് മന്ത്രി അറിയിച്ചപ്പോൾ, തുക ഗൂഗിൾ പേ (Google Pay) വഴി അയക്കാൻ പൂജാരി നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ, താൻ സംസ്ഥാനത്തിൻ്റെ ദേവസ്വം മന്ത്രിയാണെന്ന് വെളിപ്പെടുത്തിയതോടെ പൂജാരിയും സഹപ്രവർത്തകരും അക്ഷരാർത്ഥത്തിൽ ഞെട്ടി. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ ഖേദം പ്രകടിപ്പിച്ച് പൂജാരി മന്ത്രിക്ക് മാപ്പ് എഴുതി നൽകി.
സംഭവത്തിൽ മന്ത്രി മാപ്പ് സ്വീകരിച്ചെങ്കിലും, ക്ഷേത്രത്തിലെ സുതാര്യതയെ ബാധിക്കുന്ന ഗുരുതരമായ വീഴ്ചയാണെന്ന് വിലയിരുത്തി അധികൃതർ പൂജാരിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സംഭവത്തെത്തുടർന്ന് ക്ഷേത്രത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

