സംസ്ഥാനത്ത് അതിവേഗ റെയിൽ പാത യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ മുൻ മെട്രോമാൻ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുന്നു.
ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വെച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മുൻ സർക്കാർ മുന്നോട്ടുവെച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരമായി, ഇ.
ശ്രീധരൻ തയ്യാറാക്കിയ ബദൽ റെയിൽ പാതയുടെ രൂപരേഖയും പ്രായോഗികതയും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമായ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരുമായി സഹകരിക്കാൻ താൻ സന്നദ്ധനാണെന്ന് ഇ.
ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിന്റെ ഭാഗമായി പൊന്നാനി എംഎൽഎ കെ.പി.
നൗഷാദലി കഴിഞ്ഞ ദിവസം ഇ. ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.
വികസന വിഷയങ്ങളിൽ രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം പൊതുവായ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്ന് കെ.പി. നൗഷാദലി പ്രതികരിക്കുകയുണ്ടായി.
സിൽവർ ലൈൻ പദ്ധതിക്ക് ബദലായി ഇ. ശ്രീധരൻ നേരത്തെ സമർപ്പിച്ച നിർദേശങ്ങൾ മുൻ സർക്കാർ പരിഗണിക്കാൻ തയ്യാറായിരുന്നില്ല.
ഈ സാഹചര്യത്തിൽ, പുതിയ നീക്കങ്ങൾ സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

