കോഴിക്കോട് പി എ മുഹമ്മദ് റിയാസ് എംഎൽഎയുടെ കോട്ടൂളിയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധന തടസ്സപ്പെടുത്തിയ സംഭവത്തിൽ 57 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ക്രമസമാധാന നില ലംഘിച്ചെന്നുമാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറി മെഹബൂബ്, മുതിർന്ന നേതാവ് പി. മോഹനൻ മാസ്റ്റർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.
വസീഫ് എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
ഇഡി സംഘം എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തുന്നതിനിടെ പ്രവർത്തകർ സംഘടിക്കുകയും പൊതുറോഡിൽ തടിച്ചുകൂടി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രതിഷേധം അണപൊട്ടിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്യാൻ അധികൃതർ തീരുമാനിച്ചത്.
ഉദ്യോഗസ്ഥർക്കും […] തടസ്സങ്ങൾ നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കൂടുതൽ പേരെ തിരിച്ചറിയാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

