ഹജ്ജ് തീര്‍ഥാടനത്തിന്റെ പ്രധാന ചടങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സംതൃപ്തിയിലാണ് വിശ്വാസികള്‍. അറഫാ സംഗമം, മുസ്ദലിഫയിലെ രാപ്പാര്‍ക്കല്‍, ജംറകളിലെ കല്ലേറ്, കഅബയെ പ്രദക്ഷിണം ചെയ്യല്‍ (ത്വവാഫ്), ബലി കര്‍മം, മുടിയെടുക്കല്‍ തുടങ്ങിയ സുപ്രധാന അനുഷ്ഠാനങ്ങളെല്ലാം ഭൂരിഭാഗം തീര്‍ഥാടകരും ഇതിനകം തന്നെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
നിലവില്‍ മിനായിലെ തമ്പുകളില്‍ താമസിക്കുന്ന തീര്‍ഥാടകര്‍ മൂന്ന് ജംറകളിലും കല്ലേറ് കര്‍മം തുടരുകയാണ്. ഇതിനിടയിലുള്ള സമയം പ്രാര്‍ഥനകള്‍ക്കും ധ്യാനത്തിനുമായി വിശ്വാസികള്‍ മാറ്റിവെച്ചിരിക്കുന്നു.
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ സുഗമമാക്കുന്നതിനായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തീര്‍ഥാടകരുടെ മടക്കയാത്ര ഉടന്‍ ആരംഭിക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള കല്ലേറ് കര്‍മത്തിന് ശേഷം ഭൂരിഭാഗം പേരും മിനായില്‍ നിന്ന് മടങ്ങിത്തുടങ്ങും. മൂന്ന് ദിവസം മിനായില്‍ താമസിച്ച് കല്ലേറ് കര്‍മം പൂര്‍ത്തിയാക്കുന്നവര്‍ ശനിയാഴ്ചയോടെ തങ്ങളുടെ ഹജ്ജ് യാത്രയ്ക്ക് പരിസമാപ്തി കുറിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

