പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ വിചാരണ നടപടികൾ ഇന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിൽ നടക്കും. കേസിൽ ഉൾപ്പെട്ട
സാക്ഷികളുടെ വിസ്താരം കഴിഞ്ഞ നാല് മാസമായി തുടർന്നു വരികയായിരുന്നു. ഇത് പൂർത്തിയായ സാഹചര്യത്തിലാണ് കേസ് അന്തിമ വിചാരണയിലേക്ക് കടക്കുന്നത്.
2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ വച്ച് സുധാകരൻ, ഇദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ സംഭവം വലിയ രീതിയിലുള്ള ജനരോഷത്തിന് വഴിവെച്ചിരുന്നു.
കൊല്ലപ്പെട്ട സുധാകരന്റെ കുടുംബവുമായി പ്രതിക്ക് മുൻപേ ശത്രുത നിലനിന്നിരുന്നു.
ഇതിനുമുമ്പ്, 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു ചെന്താമര. ഈ കേസിൽ പ്രതിക്ക് കോടതി നേരത്തെ തന്നെ ഇരട്ട
ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു. സജിത കൊലക്കേസിലെ വിധിക്ക് പിന്നാലെയാണ് സുധാകരൻ, ലക്ഷ്മി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട
വിചാരണാ നടപടികൾ ആരംഭിച്ചത്. നാല് മാസത്തോളം നീണ്ടുനിന്ന സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസ് ഇപ്പോൾ നിർണ്ണായകമായ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

