ബ്രസീലിയൻ ഫുട്ബോൾ ടീം സൂപ്പർതാരം നെയ്മർ ജൂനിയറിന് പരിക്കേറ്റതായി റിപ്പോർട്ട്. മസിലിനേറ്റ പരിക്കിനെ തുടർന്ന് താരത്തിന് ഏകദേശം മൂന്നാഴ്ചയോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.
ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരം താരത്തിന് നഷ്ടമാകും. ജൂൺ 13-ന് മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിന്റെ ടൂർണമെന്റിലെ ഉദ്ഘാടന മത്സരം നിശ്ചയിച്ചിരിക്കുന്നത്.
താരത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നടത്തിയ എംആർഐ സ്കാനിംഗിൽ രണ്ട് പേശികൾക്ക് പരിക്കേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തന്റെ മുൻ ക്ലബ്ബായ സാന്റോസിന് വേണ്ടി കളിക്കുന്നതിനിടെയാണ് നെയ്മറിന് പരിക്കേറ്റത്.
2023-ന് ശേഷം ദേശീയ ടീമിൽ ഇടംനേടാതിരുന്ന നെയ്മറിനെ, മുഖ്യ പരിശീലകൻ കാർലോ ആൻഞ്ചലോട്ടി അപ്രതീക്ഷിതമായാണ് ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചത്. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിന് മുൻപായി താരം പൂർണ്ണ ആരോഗ്യസ്ഥിതി വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

