കോഴിക്കോട് നഗരത്തിൽ വിൽപനയ്ക്കായി സൂക്ഷിച്ച 33.340 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. കല്ലായി മുഖദാർ സ്വദേശി സൊമ്മു നിവാസിൽ അബ്ദുൾ സമദ് (45) ആണ് ടൗൺ പൊലീസിന്റെ പിടിയിലായത്.
നഗരത്തിൽ പട്രോളിങ് നടത്തുന്നതിനിടെ പൊലീസിനെ കണ്ട പ്രതി അസ്വാഭാവികമായി പെരുമാറുകയും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
ഇയാളെ പിന്തുടർന്ന് പിടികൂടി നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കായി കരുതിയ കഞ്ചാവ് കണ്ടെടുത്തത്. പിടിയിലായ പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പോക്സോ ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മിജോ ജോസ്, സിവിൽ പൊലീസ് ഓഫിസർമാരായ ജയേഷ്, ഷജൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

