പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഭയപ്പെടുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എ പി അനിൽകുമാർ ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന ഈ ഭയം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഏറ്റവും ശക്തമായി നിലകൊള്ളുന്നത് രാഹുൽ ഗാന്ധിയാണെന്ന് എ പി അനിൽകുമാർ ചൂണ്ടിക്കാട്ടി. പാർലമെന്റിന് അകത്തും പുറത്തും മോദി സർക്കാരിനെതിരെ നിരന്തരമായ പോരാട്ടമാണ് രാഹുൽ ഗാന്ധി നയിക്കുന്നത്.
എന്നാൽ, മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ഒരു വാക്കുപോലും ഉരിയാടാൻ കേരള മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് വിപുലമായ അന്വേഷണങ്ങൾ നടത്തിയിട്ടും, പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കാൻ പിണറായി വിജയൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

