തിരുവനന്തപുരം നഗരത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ നഗരത്തിലെ കുപ്രസിദ്ധരായ ഗുണ്ടാസംഘങ്ങളാണെന്ന് വിവി രാജേഷ് ആരോപിച്ചു. ഈ സംഭവത്തിൽ ഉൾപ്പെട്ട
കൂടുതൽ പേരെ ഇനിയും പിടികൂടാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിലെത്തിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ നഗരത്തിൽ കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾക്കും സംഘർഷങ്ങൾക്കും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തലസ്ഥാന നഗരിക്ക് തന്നെ അപമാനകരമായ സംഭവമാണ് ഉണ്ടായതെന്നും, സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അടിയന്തരമായി കണ്ടെത്തണമെന്നും വിവി രാജേഷ് ആവശ്യപ്പെട്ടു.
അതേസമയം, നഗരസഭാ പരിധിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി മേയർ കെയർ എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചതായും അദ്ദേഹം അറിയിച്ചു. കോർപ്പറേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുത്ത 50 കുട്ടികൾ വീതം ആകെ 5050 കുട്ടികൾക്ക് സഹായം ലഭ്യമാക്കും. വ്യക്തിഗത സഹായങ്ങൾ കൂടി ഏകോപിപ്പിച്ചുകൊണ്ടാണ് ഇത്തരമൊരു സഹായ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് വിവി രാജേഷ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

