തിയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ച മോഹിനിയാട്ടത്തിന് ശേഷം നടൻ സൈജു കുറുപ്പ് നായകനാകുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹരിവരാസനം എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്.
സാൾട്ട് മാംഗോ ട്രീ, തൃശൂർ പൂരം എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഡോ. അമ്പാടി കെ ആണ്.
നിലവിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഇതിനോടകം തന്നെ ശബരിമലയുടെ ബൃഹത്തായ സെറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം രഞ്ജിൻ രാജ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സൈജു കുറുപ്പിനൊപ്പം തെന്നിന്ത്യയിലെ പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഈ ജൂലൈ മാസം തിരുവനന്തപുരത്ത് വെച്ച് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ:
പ്രോജക്റ്റ് ഡിസൈനർ: ആർ ജയചന്ദ്രൻ, ഡി ഓ പി: സജാദ് കാക്കു, എഡിറ്റർ: അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ സി, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്റ്റർ: നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ ഓ: പ്രതീഷ് ശേഖർ, അഡ്വർടൈസിങ്: ബ്രിങ്ഫോർത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

