നടി അൻസിബക്കെതിരെ നടി ലക്ഷ്മി പ്രിയ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായതായി ആരോപണം. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിക്കും (ഡിജിപി) അൻസിബ ഔദ്യോഗികമായി പരാതി നൽകി.
തൃപ്പൂണിത്തുറ എസ്.ഐ രേഷ്മയ്ക്കും ലക്ഷ്മി പ്രിയയ്ക്കുമെതിരെയാണ് പ്രധാനമായും പരാതി ഉന്നയിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ വെച്ച് തനിക്ക് ലഭിക്കേണ്ട
അടിസ്ഥാനപരമായ മാനുഷിക പരിഗണന നിഷേധിക്കപ്പെട്ടെന്നും, ഏകദേശം മൂന്ന് മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ വെച്ച് തന്നെ ഹരാസ്മെന്റിന് ഇരയാക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. തനിക്കെതിരെ വ്യാജ കേസ് നൽകിയ സംഭവത്തിൽ എക്സിക്യൂട്ടീവ് അംഗം താനാണെന്ന് ലക്ഷ്മി പ്രിയ വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായി തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ മോശമായി പെരുമാറി എന്നാണ് അൻസിബയുടെ വാദം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

