വയനാട് മേപ്പാടി പുത്തുമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുരിശിങ്കൽ ജെസിയുടെ (45) വസതിയിൽ കോഴിക്കോട് ആർച്ച് ബിഷപ് ഡോ.
വർഗീസ് ചക്കാലക്കൽ സന്ദർശനം നടത്തി. ചൊവ്വാഴ്ച നടന്ന ദാരുണമായ സംഭവത്തെ തുടർന്ന്, കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിക്കാൻ ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം എത്തിയത്.
തുടർന്ന് ജെസിയുടെ കബറിടത്തിൽ പ്രാർഥനകൾ നടത്തിയ ആർച്ച് ബിഷപ്, കോഴിക്കോട് അതിരൂപതയുടെ വകയായി രണ്ട് ലക്ഷം രൂപയുടെ ധനസഹായം കുടുംബത്തിന് കൈമാറി. വന്യജീവി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതിലെ ആശങ്കയും അതീവ ദുഃഖവും അദ്ദേഹം പങ്കുവെച്ചു.
ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ അടിയന്തരവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ദുരന്തത്തിനിരയായ കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകാൻ തയാറാകണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർഥിച്ചു.
ഫാ. ജോൺസൺ അവരേവ് (വയനാട് ഫെറോന വികാരി), ഫാ.
സണ്ണി പടിഞ്ഞാറേടത്ത്, ഫാ. സൈമൺ പി.
പീറ്റർ, ഫാ. ജെറാൾഡ്, എൻ.
ഡി. അപ്പച്ചൻ, ഫാ.
മിൽട്ടൺ ജേക്കബ്, ഫാ. ഡാനി ജോസഫ് എന്നിവരും മറ്റ് വൈദികരും സന്ദർശനത്തിൽ പങ്കെടുത്തു.
കഴിഞ്ഞദിവസം ഭർത്താവ് ഷാജിയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ മേപ്പാടിക്ക് സമീപം കല്ലാടി ചൂണ്ടിയിൽ വെച്ചാണ് കാട്ടാന ജെസിയെ ആക്രമിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ ജെസ്സി മരണപ്പെട്ടു.
ആക്രമണത്തിൽ പരിക്കേറ്റ ഭർത്താവ് ഷാജി മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. വനംവകുപ്പ് കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

