ഗുരുവായൂർ അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിന് സമീപമുള്ള പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിലായി. കുന്നംകുളം കല്ലഴിക്കുന്ന് പുത്തൻപുരക്കൽ ഉണ്ണിക്കൃഷ്ണനെ (36) ആണ് ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 8-ാം തീയതിയായിരുന്നു മോഷണം നടന്നത്. ഡോ.
ബുഷറയും ഭർത്താവ് ഡോ. അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറിക്ക് സമീപമുള്ള ഹാളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് നഷ്ടപ്പെട്ടത്.
അലമാര പൂട്ടാത്ത അവസ്ഥയിലായിരുന്നു. ബാൽക്കണി വാതിൽ തള്ളിത്തുറന്നാണ് അകത്ത് കടന്നതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
പിറ്റേ ദിവസമാണ് മോഷണ വിവരം വീട്ടുകാർ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പുറത്തുവന്നതോടെ പ്രതി പ്രതിസന്ധിയിലാവുകയായിരുന്നു.
ഇതിനെത്തുടർന്ന് 11-ാം തീയതി രാവിലെ മോഷ്ടിച്ച സ്വർണ്ണത്തിൽ നിന്ന് 8 പവൻ സ്വർണ്ണവും മാപ്പപേക്ഷിച്ചുകൊണ്ടുള്ള ഒരു കത്തും വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നേരത്തെയും സമാനമായ മോഷണക്കേസുകളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്നും ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കൂടാതെ നാല് വർഷത്തോളം ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലിക ജീവനക്കാരനായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

