ഓരോ വർഷവും മെയ് 28-ാം തീയതി ലോക രക്താർബുദ ദിനമായി ആചരിക്കുന്നു. ഈ രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിലൂടെ രോഗികൾക്കും അവർക്ക് പരിചരണം നൽകുന്നവർക്കും ആവശ്യമായ ചികിത്സയും പിന്തുണയും സമയബന്ധിതമായി ലഭ്യമാക്കാൻ സാധിക്കും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) പുറത്തുവിട്ട കണക്കുകൾ പ്രകാരം ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിവയാണ് രക്താർബുദത്തിന്റെ ഏറ്റവും സാധാരണമായ വിഭാഗങ്ങൾ.
അസ്ഥിമജ്ജയിലോ ലിംഫ് ഗ്രന്ഥികളിലോ ആരംഭിക്കുന്ന ഈ ക്യാൻസറുകൾ ശരീരത്തിന്റെ സ്വാഭാവികമായ രക്ത ഉൽപാദനത്തെയും പ്രതിരോധ പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിക്കുന്നു. അണുബാധകളെ ചെറുക്കാനുള്ള കഴിവ്, ഓക്സിജൻ വിതരണം, രക്തസ്രാവം നിയന്ത്രിക്കൽ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു.
രക്താർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് ഗുരുഗ്രാമിലെ ആർതെമിസ് ആശുപത്രിയിലെ ഹെമറ്റോളജി, ഓങ്കോളജി & ബോൺ മാരോ ട്രാൻസ്പ്ലാൻറ് വിഭാഗം മേധാവി രാഹുൽ നൈതാനി വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ബ്ലഡ് ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങളിൽ ചിലത് കാര്യമായ പരിക്കുകളില്ലാതെ സംഭവിക്കുന്ന ചതവുകളായിരിക്കാം. ഇത് സുഖപ്പെടാൻ സാധാരണയേക്കാൾ കൂടുതൽ സമയമെടുക്കുമെന്ന് ഗുരുഗ്രാമിലെ ആർതെമിസ് ആശുപത്രിയിലെ ഹെമറ്റോളജി, ഓങ്കോളജി & ബോൺ മാരോ ട്രാൻസ്പ്ലാൻറ് വിഭാഗം മേധാവി രാഹുൽ നൈതാനി പറഞ്ഞു.” രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയുന്നതാണ് ഇത്തരം ചതവുകൾക്ക് കാരണം.
കൂടാതെ, ചർമ്മത്തിൽ ചെറിയ ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള പാടുകൾ കാണപ്പെടുക, മൂക്കിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം ഉണ്ടാവുക തുടങ്ങിയവയും രോഗലക്ഷണങ്ങളാകാം. അമിതമായ ക്ഷീണം പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു പ്രധാന ലക്ഷണമാണ്.
വേണ്ടത്ര വിശ്രമം ലഭിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം അനുഭവപ്പെടുക, വിളർച്ച, ശ്വാസതടസ്സം, തലകറക്കം എന്നിവ രക്താർബുദത്തിന്റെ സൂചനകളാകാം. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ അളവ് കുറയുന്നത് മൂലം പ്രതിരോധശേഷി കുറയുകയും തുടർച്ചയായ അണുബാധകൾ, പനി, രാത്രിയിലെ അമിതമായ വിയർപ്പ്, പെട്ടെന്നുള്ള ശരീരഭാരം കുറയൽ, ലിംഫ് നോഡുകൾ വീർത്തു വരിക തുടങ്ങിയ അവസ്ഥകളും ഉണ്ടാകാം.
രോഗം നേരത്തെ കണ്ടെത്തുന്നതിലൂടെ വിജയകരമായ ചികിത്സ സാധ്യമാണ്. രക്തപരിശോധന, അസ്ഥിമജ്ജ പരിശോധന, വിവിധ ഇമേജിംഗ് പരിശോധനകൾ എന്നിവ വഴി രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും.
വ്യക്തമായ കാരണമില്ലാതെ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

