തിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നു.
കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമായി കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾ “ഇവന്മാരെ കൊല്ലടാ “ എന്ന് ആക്രോശിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.
പ്രതികൾക്കെതിരെ വധശ്രമത്തിന് പുറമെ, വാഹനം തല്ലിത്തകർത്തിന് പിഡിപിപി ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ വി.
സനത്ത് റെഡ്ഡി നൽകിയ പരാതി പ്രകാരം ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ഏഴ് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിൽ ആറ് പേരെ സിപിഎം നേതൃത്വം പോലീസിന് കൈമാറുകയായിരുന്നു. നേരത്തെ ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പരിശോധന പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. അക്രമത്തിൽ ഉദ്യോഗസ്ഥനായ ഡിക്സൻ ഡേവിഡിന് പരിക്കേറ്റു.
മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥന്റെ മൊഴിയിൽ പറയുന്നു. കൂടാതെ, ആക്രമണത്തിൽ ഇഡി വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
കണ്ണിന് പരിക്കേറ്റ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പത്ത് പ്രതികളുടെ ചിത്രങ്ങൾ പോലീസ് സിപിഎം നേതാക്കൾക്ക് കൈമാറിയിട്ടുണ്ട്.
മ്യൂസിയം പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

