കോഴിക്കോട് ജില്ലയിലെ നാദാപുരം, കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിൽ വേനൽമഴയോടൊപ്പമുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തിയ കൃഷിമന്ത്രി ടി.സിദ്ദീഖ്, കർഷകരിൽ നിന്നും നേരിട്ട് പരാതികൾ കേൾക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്തു.
തുടർന്ന് ജനപ്രതിനിധികളുടെയും കാർഷിക മേഖലയിലെ ഉദ്യോഗസ്ഥരുടെയും കർഷക പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ അടിയന്തര യോഗം ചേർന്നു. പുനരധിവാസ നടപടികൾ
തദ്ദേശ സ്വയംഭരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി ചേർന്ന്, ചുഴലിക്കാറ്റിൽ നഷ്ടപ്പെട്ട
വിളകൾ കർഷകർക്ക് സൗജന്യമായി പുനർനടീൽ (റീ പ്ലാന്റ്) നടത്തി നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. ദുരിതബാധിതർക്ക് പാക്കേജിന് തുല്യമായ പ്രത്യേക സാമ്പത്തിക സഹായം ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഫണ്ടുകൾ ഏകോപിപ്പിച്ച് പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.
നെറ്റ് കണക്ടിവിറ്റി തടസ്സം മൂലം കർഷകർക്ക് അപേക്ഷ സമർപ്പിക്കാനുണ്ടായ കാലതാമസം പരിഗണിച്ച്, നഷ്ടപരിഹാര അപേക്ഷ സ്വീകരിക്കുന്ന കാലാവധി പത്ത് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. കാർഷിക ഇൻഷുറൻസും പദ്ധതികളും
കോഴിക്കോട്ടെ റബർ, കുരുമുളക്, കവുങ്ങ്, തെങ്ങ്, ഗ്രാമ്പു, ജാതി, കൊക്കോ, കശുമാവ് തുടങ്ങിയ വിളകളെ കാലാവസ്ഥാ അടിസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ (RWBCIS) ഉൾപ്പെടുത്താൻ തീരുമാനമായി.
ജാതി, ഗ്രാമ്പു എന്നിവയുടെ നഷ്ടപരിഹാര തുക 5,000 രൂപയായി ഉയർത്തുന്നതിന് നിവേദനം നൽകാനും നിർദ്ദേശിച്ചു. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ള കർഷകർക്ക് നിലവിലെ എൽഎസ്ജിഡി പദ്ധതികളുടെ ആനുകൂല്യം ലഭിക്കുമോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.
കൂടാതെ, വിത്ത് തേങ്ങ സംഭരണ കാലാവധി ജൂൺ 30 വരെ നീട്ടുകയും തെങ്ങ് വെട്ടിമാറ്റുന്നതിനുള്ള സബ്സിഡി തുക 1,000 രൂപ വർധിപ്പിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ പിന്തുണ
കർഷകരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും യോഗത്തിന് ശേഷം മന്ത്രി ടി.സിദ്ദീഖ് വ്യക്തമാക്കി.
വന്യമൃഗശല്യം തടയുന്നതിനായി നബാർഡ്, ആർകെവിവൈ, കിഫ്ബി, വനംവകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഫെൻസിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ നാദാപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക അവലോകന യോഗം ചേരാനും തീരുമാനമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

