സിഎംആർഎൽ (CMRL) മാസപ്പടി കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമായ പരിശോധന ആരംഭിച്ചു. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയും കണ്ണൂരിലെ വീടും ഉൾപ്പെടെ പത്തോളം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്.
തിരുവനന്തപുരത്ത് പിണറായി വിജയൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അദ്ദേഹം ഉള്ളപ്പോഴാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്. ഇതിനുപുറമെ, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വസതിയിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും പരിശോധന തുടരുന്നുണ്ട്.
കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടികൾ വേഗത്തിലായത്. ഇതിനിടയിൽ, തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തുന്ന നടപടികളും പുരോഗമിക്കുന്നു.
ഈ സാഹചര്യത്തിൽ രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിൽ കടുത്ത വാദപ്രതിവാദങ്ങളാണ് ഉയരുന്നത്. ബിനീഷ് കോടിയേരി ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചു.
“മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്” എന്നാണ് അദ്ദേഹം കുറിച്ചത്. പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കുമെന്നും, കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടത്തിയാൽ ബിജെപിക്ക് പുതിയ നേതാക്കളെ ലഭിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
മറുഭാഗത്ത്, ഇഡി റെയ്ഡിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുൻ മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. “വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും” ഫേസ്ബുക്കിൽ കുറിച്ച അദ്ദേഹം, അവസാന ശ്വാസം വരെയും പോരാടുമെന്നും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

