മാസപ്പടി കേസ് അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയ്ക്കെതിരെ സിപിഐഎം നേതാവ് പി ജയരാജൻ രംഗത്തെത്തി. ഇഡി നടപടി ബിജെപിയും കോൺഗ്രസും ഒത്തുചേർന്ന് നടത്തുന്ന ആസൂത്രിതമായ നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു.
സിപിഐഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും രാഷ്ട്രീയമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്ന് പി ജയരാജൻ വിമർശിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഇഡി നടപടിയെന്നത് ഗൗരവകരമാണെന്നും ഇതിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നീക്കം പൊതുസമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഡി, സംഘപരിവാറിന്റെ ഒരു എക്സ്ട്രാ ഡിപ്പാർട്ട്മെന്റായി പ്രവർത്തിക്കുകയാണെന്നും രാജ്യത്തെ കോൺഗ്രസുകാർ ഇതിന്റെ ഇരകളാണെന്നും അദ്ദേഹം പരാമർശിച്ചു.
സംഘപരിവാറിനെ എതിർക്കുന്നവർക്കെതിരെ കള്ളക്കേസുകൾ ചുമത്തി വേട്ടയാടാനാണ് ശ്രമമെന്നും പി ജയരാജൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

