സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചാവിഷയമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (CJP) വീണ്ടും അധികൃതരുടെ കർശന നടപടിക്ക് വിധേയമായി. പാർട്ടിയുടെ സ്ഥാപകനായ അഭിജിത്ത് ദീപ്കെ പങ്കുവെച്ച പ്രധാനപ്പെട്ടൊരു പോസ്റ്റ് ഇൻസ്റ്റാഗ്രാം അധികൃതർ നീക്കം ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റാണ് നീക്കം ചെയ്യപ്പെട്ടത്. പ്ലസ് ടു വിദ്യാർത്ഥിയായ വേദാന്തിന്റെ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്.
സംഭവത്തിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ അഭിജിത്ത് ദീപ്കെ നിഷേധിച്ചു. സി ജെ പിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് വൈദേശിക ശക്തികളാണെന്ന വാദം അദ്ദേഹം പൂർണ്ണമായും തള്ളി.
നിലവിൽ തങ്ങളെ പിന്തുടരുന്നവരിൽ 94 ശതമാനത്തിലധികവും ഇന്ത്യക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

