മൂവാറ്റുപുഴ മാറാടി മഞ്ചരിപ്പടിയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സിന്ധുപ്പാട്ടി സ്വദേശി സുധ ശങ്കർ (38), ദിണ്ടുഗൽ മലയഗൗഡൻപാട്ടി സ്വദേശി ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്.
സംഭവം ഇങ്ങനെ
കഴിഞ്ഞ 24-ാം തീയതി രാവിലെ 8.30-ഓടെയാണ് മോഷണം നടന്നത്. കിടപ്പുരോഗിയായ വയോധികയുടെ വീട്ടിൽ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു സുധ ശങ്കർ.
ഇവർ തന്റെ സുഹൃത്തായ ലക്ഷ്മിയെ കൂട്ടുപിടിച്ച് ആസൂത്രിതമായി മോഷണം നടത്തുകയായിരുന്നു. കേസ് അന്വേഷണത്തെ വഴിതെറ്റിക്കാനായി ഹോം നഴ്സായ സുധ പലതരം സാങ്കൽപ്പിക കഥകൾ മെനഞ്ഞുണ്ടാക്കി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
അന്വേഷണവും അറസ്റ്റും
മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുൾ മുനീർ പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മോഷണം പോയ സ്വർണാഭരണങ്ങൾ പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു.
ഇൻസ്പെക്ടർ അനിൽ ജോർജ്, എസ് ഐ മാരായ എൻ എസ് റോയ്, ചാർലി തോമസ്, എസ് ശ്രീനാഥ്, പി സി ജയകുമാർ, എം എം ഉബൈസ്, സി ബി അനിൽകുമാർ, എ എസ് ഐ മാരായ എം കെ ഗിരിജ, എ വി ദിനി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാരിസ് എച്ച്, രതീഷ് എം പി, ശ്രീജു രാജൻ, ബിനിൽ എൽദോസ്, അജേഷ് എ പി എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

