സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നീക്കം. പ്ലേ സ്റ്റോറിന്റെ പുതിയ പതിപ്പായ v51.4.19-ൽ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച സൂചനകൾ പുറത്തുവന്നത്.
സ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ആപ്പുകളെക്കുറിച്ചും, മേലിൽ അപ്ഡേറ്റുകൾ ലഭിക്കാത്ത ആപ്പുകളെക്കുറിച്ചും ഉപയോക്താക്കൾക്ക് ഇനി മുതൽ കൃത്യമായ അറിയിപ്പുകൾ ലഭിക്കുമെന്ന് കോഡിംഗിൽ നിന്ന് വ്യക്തമാകുന്നു.
ഉപയോക്താക്കൾക്ക് ഗുണകരമാകുന്ന മാറ്റം
ഉപയോഗശൂന്യമായ ആപ്പുകൾ ഫോണിൽ തുടരുന്നത് മൂലം ഉണ്ടാകുന്ന സ്റ്റോറേജ് പ്രശ്നങ്ങൾ പരിഹരിക്കാനും, പെട്ടെന്ന് ആപ്പുകൾ പ്രവർത്തനരഹിതമാകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും. നിലവിൽ, സുരക്ഷാ ഭീഷണിയുള്ള ആപ്പുകളെക്കുറിച്ച് മാത്രമേ ഗൂഗിൾ പ്ലേ സ്റ്റോർ ഉപയോക്താക്കളെ അറിയിക്കാറുള്ളൂ.
Google Play Protect വഴി നടത്തുന്ന പരിശോധനയിൽ ഹാനികരമായ ആപ്പുകൾ കണ്ടെത്തിയാൽ അവ നീക്കം ചെയ്യാനുള്ള സൗകര്യം മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാം
Google Play Protect നിലവിൽ സ്വയമേവ പ്രവർത്തിക്കുന്ന സംവിധാനമാണ്.
ഇത് ഫോണിൽ സജീവമാണോ എന്ന് ഉറപ്പുവരുത്താൻ ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിലെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് Play Protect > Settings എന്ന ക്രമീകരണം പരിശോധിക്കാവുന്നതാണ്. അവിടെ Scan Apps With Play Protect എന്ന ഓപ്ഷൻ ‘ഓൺ’ ആണെന്ന് ഉപയോക്താക്കൾ ഉറപ്പുവരുത്തണം.
പുതിയ പരിഷ്കാരങ്ങൾ എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഗൂഗിളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

