ആലുവ ദേശത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറയാർ കടന്നോത്ത് റോഡിലെ പാറപ്പുറത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (85) ആണ് അന്തരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിന് സമീപത്തുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഓർമക്കുറവ് അലട്ടിയിരുന്ന രുഗ്മിണിയെ രാവിലെ മുതൽ കാണാതായിരുന്നു.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. കിണറ്റിൽ വീണതിനെ തുടർന്നുണ്ടായ അപകടമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ആലുവ തുരുത്ത് സ്റ്റേറ്റ് സീഡ് ഫാമിലെ മുൻ ജീവനക്കാരിയായിരുന്നു രുഗ്മിണി.
രമേശൻ, വേണുഗോപാൽ, അജയകുമാർ, ഷാജി, സുജാത എന്നിവരാണ് മക്കൾ. റീജ, ബീന, ഉമാദേവി, അമ്പിളി, നാരായണൻകുട്ടി എന്നിവർ മരുമക്കളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

