തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികളിൽ കോവിഡ് കാലഘട്ടത്തിന് ശേഷം ഏർപ്പെടുത്തിയ കടുത്ത സന്ദർശക നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർക്ക് കർശന നിർദേശം നൽകിയതായി മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
കോവിഡിന് മുൻപ് നിലനിന്നിരുന്ന രീതിയിൽ, വൈകിട്ട് 4 മുതൽ 6 മണിവരെ സന്ദർശകർക്ക് വാർഡുകളിൽ പ്രവേശനം അനുവദിക്കാനാണ് തീരുമാനം. മറ്റ് സമയങ്ങളിൽ പാസ് മുഖേനയുള്ള പ്രവേശനം പുനസ്ഥാപിക്കും.
സുരക്ഷയുടെ പേരിൽ ദീർഘകാലമായി തുടർന്നിരുന്ന നിയന്ത്രണങ്ങൾ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. എയിംസ് പ്രഖ്യാപനം
സംസ്ഥാനത്ത് എയിംസ് (AIIMS) അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിൽ ഏത് ജില്ലയിൽ എയിംസ് സ്ഥാപിച്ചാലും സർക്കാർ അതിനെ സ്വാഗതം ചെയ്യും. കൂടാതെ, സർക്കാർ ആശുപത്രികളിൽ രോഗികളെ തറയിൽ കിടത്തുന്ന സാഹചര്യം ഒഴിവാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മുൻ സർക്കാർ കോഴിക്കോട്ട് ഭൂമി ഏറ്റെടുത്ത കാര്യം പരാമർശിച്ച മന്ത്രി, യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച്, പിന്നീട് പ്രവർത്തനങ്ങൾ മന്ദഗതിയിലായ തിരുവനന്തപുരം, ഹരിപ്പാട് മെഡിക്കൽ കോളജുകൾ പുനരാരംഭിക്കുമെന്നും പ്രസ് ക്ലബ്ബിലെ മീറ്റ് ദ് പ്രസ് പരിപാടിയിൽ വ്യക്തമാക്കി. ചികിത്സാ വീഴ്ചകളും അന്വേഷണങ്ങളും
ആശുപത്രികളിലെ സർജറി പ്രോട്ടോക്കോൾ കർശനമാക്കുമെന്നും ജീവനക്കാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2023-ൽ കോഴഞ്ചേരി ആശുപത്രിയിൽ കുത്തിവയ്പിനിടെ സൂചി ഒടിഞ്ഞു കയറിയ സംഭവത്തിൽ നിലവിലെ അന്വേഷണ റിപ്പോർട്ട് തള്ളിക്കളഞ്ഞ മന്ത്രി, സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി നഴ്സ് ഉൾപ്പെടെയുള്ളവരുടെ മൊഴി വീണ്ടും എടുക്കാൻ ഉത്തരവിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടികൾക്കെതിരെ അതിക്രമം കാട്ടിയെന്ന പരാതി ഉയർന്ന ഫാക്കൽറ്റികൾക്കെതിരെ കൗൺസലിങ് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും, അവരുടെ തൊഴിൽ യോഗ്യത പുനഃപരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
വിവരങ്ങൾ ലഭ്യമാക്കുന്നതിലെ വീഴ്ച
മെഡിക്കൽ കോളജ് ആശുപത്രികളിൽ എത്തുന്ന രോഗികളുടെ വിവരങ്ങൾ ഫോൺ വഴി ലഭ്യമല്ലാത്ത സാഹചര്യത്തിൽ മന്ത്രി അതൃപ്തി രേഖപ്പെടുത്തി. പണ്ട് ലാൻഡ് ഫോണിൽ ലഭ്യമായിരുന്ന വിവരങ്ങൾ ഇന്ന് നിഷേധിക്കപ്പെടുന്നത് ആശങ്കാജനകമാണ്.
ഇത്തരം സുതാര്യതയില്ലാത്ത നടപടികൾക്കെതിരെ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

