തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാലിൽ മരക്കഷണങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കിയെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു.
റിപ്പോർട്ട് ലഭിച്ച മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭരതന്നൂർ സ്വദേശിയായ വി മധുവാണ് ഗുരുതരമായ ഈ ചികിത്സാ പിഴവിന് ഇരയായത്.
കഴിഞ്ഞ മാർച്ച് 21-നാണ് മരത്തിൽ നിന്ന് വീണതിനെത്തുടർന്ന് പരിക്കേറ്റ മധുവിനെ ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ മധുവിനെ വിശദമായ പരിശോധനകൾക്ക് വിധേയനാക്കുകയും എക്സറേ എടുത്ത ശേഷം മുറിവ് തുന്നിക്കെട്ടി വിട്ടയക്കുകയുമായിരുന്നു.
എന്നാൽ തുടർന്ന് നടത്തിയ പരിശോധനകളിലാണ് മുറിവിനുള്ളിൽ മരക്കഷണങ്ങൾ തങ്ങിനിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. വലിയ രീതിയിലുള്ള ചികിത്സാ അനാസ്ഥയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

