ബിഗ് ബോസ് മുൻ താരവും അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിക്ക് സ്തനാർബുദം ബാധിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളിൽ പ്രതികരണവുമായി താരം രംഗത്ത്. തനിക്ക് സ്റ്റേജ് 2 കാൻസർ ഉണ്ടെന്നും രണ്ടാഴ്ച മുമ്പ് രോഗം സ്ഥിരീകരിച്ചുവെന്നുമുള്ള തരത്തിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ഈ അഭ്യൂഹങ്ങളെ പൂർണ്ണമായും നിഷേധിക്കുകയാണ് രേണു സുധി ഇപ്പോൾ ചെയ്തിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് രേണു സുധി നിലപാട് വ്യക്തമാക്കിയത്.
തന്റെ വാക്കുകൾ ഇങ്ങനെ: “എനിക്കെതിരെ ഇതിന് മുന്‍പും വ്യാജ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ പ്രചരിക്കുന്ന കാര്യത്തിനും എനിക്കൊന്നും പറയാനില്ല.
എനിക്കെന്തെങ്കിലും ജനങ്ങളോട് പറയാനുണ്ടെങ്കില്‍ ഞാന്‍ നേരിട്ട് വന്ന് പറയും, ഇതുവരെ അങ്ങനെ പറഞ്ഞിട്ടുണ്ട്, ഇനിയും അങ്ങനെ തന്നെയായിരിക്കും. എനിക്കെന്തെങ്കിലും കുഴപ്പമുള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ, ഞാനെപ്പോഴും ഹാപ്പിയല്ലേ.
ചെറിയൊരു അസുഖം വന്നെന്നു പറഞ്ഞാല്‍ പോലും പലരും തല കറങ്ങി താഴെ വീഴും, ആ സ്ഥിതിക്ക് കാന്‍സര്‍ എന്നൊക്കെ പറഞ്ഞാല്‍ ആരാണ് ഇങ്ങനെ ഹാപ്പിയായി നടക്കുന്നത്. ഇങ്ങനെയൊക്കെയുള്ള വാര്‍ത്തകള്‍ കേട്ടാല്‍ നമ്മളാദ്യം പ്രാര്‍ത്ഥിക്കുന്നത്, ശത്രുക്കള്‍ക്ക് പോലും ഇത്തരം അസുഖങ്ങളൊന്നും വരുത്തല്ലേ എന്നാണ്.
നല്ല മനസ്സുള്ളവര്‍ അങ്ങനെയേ ചിന്തിക്കൂ. ഇപ്പോള്‍ ഈ പറഞ്ഞ് പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല.
ഇതിനെ കുറിച്ച് ഇനിയെനിക്കൊന്നും പറയാനുമില്ല” ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ തനിക്കുണ്ടെങ്കിൽ അത് പൊതുസമൂഹത്തോട് നേരിട്ട് പങ്കുവെക്കാൻ മടിയില്ലെന്നും, അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നും താരം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

