സംസ്ഥാനത്തെ ഹയർ സെക്കൻഡറി മേഖലയിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സീറ്റുകളും ബാച്ചുകളും വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിദ്യാർത്ഥികളുടെ അക്കാദമിക് അവസരങ്ങൾ ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ സുപ്രധാന തീരുമാനം.
നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ 30 ശതമാനം സീറ്റ് വർധനവ് അനുവദിച്ചു. കൊല്ലം, തൃശൂർ എന്നീ ജില്ലകളിൽ 20 ശതമാനം സീറ്റുകൾ വീതമാണ് വർധിപ്പിച്ചത്.
ഇതിനുപുറമെ, എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധനവ് സർക്കാർ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
അടുത്തമാസം മൂന്നാം തീയതി വരെയാണ് അപേക്ഷാ നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. സീറ്റ് വർധനവ് സംബന്ധിച്ച സർക്കാർ തീരുമാനത്തോടെ, ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ പ്രവേശനത്തിന് കൂടുതൽ സൗകര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

