പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കഠിനതടവ് ശിക്ഷ വിധിച്ചു. കണ്ണൂർ കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശിയായ അബ്ദുൽ മിഹ്റാജിനാണ് 16 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷയായി ലഭിച്ചത്.
കോടതി ജഡ്ജി ദേവൻ കെ. മനോജ് ആണ് വിധി പ്രസ്താവിച്ചത്.
2019 ജൂൺ മുതൽ 2024 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വെച്ചാണ് പ്രതി അതിജീവിതയെ പീഡനത്തിനിരയാക്കിയത്. കൂത്താളി, കിഴിഞ്ഞാണ്യം എന്നിവിടങ്ങളിലെ വാടക വീടുകളിൽ വെച്ച് പ്രതി കുറ്റകൃത്യം ആവർത്തിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു.
ഇതിനുപുറമെ, മൊബൈൽ ഫോണിലൂടെ പെൺകുട്ടിയെ അശ്ലീല വീഡിയോ കാണിച്ചതിനും പ്രതിക്കെതിരെ കുറ്റം ചുമത്തിയിരുന്നു. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർമാരായ പി.
ഷമീർ, വിനീത് കുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 10 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

