ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ ഗൺമാൻമാരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ നിയമവിരുദ്ധമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
യാതൊരുവിധ പ്രകോപനവുമില്ലാത്ത സാഹചര്യത്തിൽ ഇവർ അക്രമം അഴിച്ചുവിട്ടത് കുറ്റകരമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പ്രതികളായ ഗൺമാൻമാർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സസ്പെൻഷൻ ഉൾപ്പെടെയുള്ളവ ഉന്നത ഉദ്യോഗസ്ഥരുടെ പരിഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട
നടപടികൾ അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട
പ്രധാന വ്യക്തികളുടെ മൊഴികൾ ഇതിനോടകം തന്നെ രേഖപ്പെടുത്തി കഴിഞ്ഞു. പരാതിക്കാരായ പ്രവർത്തകരും സാക്ഷികളും ഉൾപ്പെടെ ഏകദേശം ഇരുപതോളം പേരുടെ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
കേസിന്റെ തുടർന്നുള്ള നിയമനടപടികൾ വേഗത്തിലാക്കാനാണ് സംഘത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

