മലയിടംതുരുത്ത് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പ്രദേശത്തെ കുടുംബങ്ങളെ നേരിൽ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം, യുഡിഎഫ് അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ സാധാരണക്കാർക്ക് നേരെ പോലീസ് അതിക്രമം അഴിച്ചുവിട്ടതായി ആരോപിച്ചു. സാമ്പത്തികമായി ഉന്നതനിലയിലുള്ള വിഭാഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി വിധിയുടെ മറപിടിച്ച് പോലീസ് ഏകപക്ഷീയമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ എം.വി. ഗോവിന്ദൻ, അർഹരായവർക്ക് വീടും ഭൂമിക്ക് പട്ടയവും ലഭ്യമാക്കുന്നതിൽ സർക്കാർ വിജയിച്ചതായും അവകാശപ്പെട്ടു.
മലയിടംതുരുത്ത് സംഭവത്തെ മുത്തങ്ങയുടെ ഒരു ചെറിയ പതിപ്പായി മാറ്റാൻ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കർശന നിലപാട് വ്യക്തമാക്കിയ അദ്ദേഹം, ഇവിടുത്തെ താമസക്കാരെ ആരെയും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

