കർണാടകയിലെ ഉത്തര കന്നട ജില്ലയിലുള്ള ഭട്ട്കലിൽ നടന്ന ദാരുണമായ അപകടത്തിൽ എട്ടുപേർക്ക് ജീവൻ നഷ്ടമായി. ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 14 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഒരേ കുടുംബത്തിൽപ്പെട്ടവരാണ് ഇവർ എല്ലാവരും. സംഘം കക്ക ശേഖരിക്കുന്നതിനിടെ നദിയിലെ ജലനിരപ്പ് പെട്ടെന്ന് ക്രമാതീതമായി ഉയർന്നതാണ് അപകടത്തിന് കാരണമായത്.
മരിച്ചവരിൽ ഒരാൾ പുരുഷനും ഏഴുപേർ സ്ത്രീകളുമാണ്. അപകടത്തിൽപ്പെട്ടവരിൽ മൂന്നുപേരെ കാണാതായിട്ടുണ്ട്.
ഇവർക്കായുള്ള തിരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രക്ഷപ്പെടുത്തിയ മറ്റ് മൂന്നുപേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

