മലപ്പുറം ജില്ലയിലെ തിരൂരില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെ ലക്ഷ്യമാക്കി പ്രതിഷേധ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.
‘സേവ് സി.പി.ഐ.എം’ എന്ന പേരില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോര്‍ഡ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വര്‍ഗീയവാദികളുമായി കൂട്ടുകൂടി പാര്‍ട്ടിയെ വില്‍പ്പനയ്ക്ക് വെച്ചു എന്ന ഗുരുതരമായ ആരോപണമാണ് ബോര്‍ഡില്‍ ഉന്നയിച്ചിരിക്കുന്നത്.
എസ്.ഡി.പി.ഐ നേതാവിനൊപ്പം എ. വിജയരാഘവന് വിരുന്നില്‍ പങ്കെടുത്ത ചിത്രം നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് തിരൂര്‍ ജംഗ്ഷനില്‍ പ്രതിഷേധം ഉയര്‍ന്നത്. വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുന്ന എ.
വിജയരാഘവന് പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നും, ജില്ലയില്‍ പാര്‍ട്ടിക്കുണ്ടായ വിവിധ പരാജയങ്ങള്‍ക്ക് അദ്ദേഹം കാരണക്കാരനാണെന്നും ബോര്‍ഡ് സ്ഥാപിച്ചവര്‍ ആരോപിക്കുന്നു. ഡിവൈഎഫ്ഐ തൃക്കണ്ടിയൂര്‍ വില്ലേജിന്റെ മുന്‍ സെക്രട്ടറി കുന്നത്ത് ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് വിവരം.
വര്‍ഗീയവാദികളുമായി സഹകരിക്കുന്ന നേതാവ് സ്ഥാനമൊഴിയണമെന്ന ആവശ്യവും ബോര്‍ഡില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് എ.
വിജയരാഘവന് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചാല്‍ പോകുന്നതില്‍ തെറ്റില്ലെന്നും, താന്‍ ഭക്ഷണം കഴിച്ചത് വിവാദമാക്കുന്നവര്‍ക്ക് ഹീനമായ വര്‍ഗീയ ബോധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചാല്‍ ആരായാലും പോകും. ഭക്ഷണം എവിടുന്നായാലും കഴിക്കണം.
കഴിക്കുമ്പോള്‍ നല്ല ഭക്ഷണം കഴിക്കണം. ഉച്ഛിഷ്ടം ഭക്ഷിക്കരുത്.
ഭക്ഷണം കഴിച്ചതിനെയൊക്കെ തെറ്റായി ഉപയോഗിക്കുന്നത് ഹീനമായ വര്ഗീയബോധമുള്ളവരാണ്.” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന വിവാദങ്ങളെക്കുറിച്ച് ചിന്തിച്ചല്ല താന്‍ അന്ന് ഭക്ഷണം കഴിച്ചതെന്നും എ.
വിജയരാഘവന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

