മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് തുടരുന്ന അധിക്ഷേപങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും എതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്.
മുഖ്യമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് റിയാസ് നിലപാട് വ്യക്തമാക്കിയത്. സകല മര്യാദകളും ലംഘിച്ച് പിണറായി വിജയനെതിരെ അപവാദ പ്രചരണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നുവെന്ന് റിയാസ് കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: ‘‘കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡൽ വരേണ്യതയും കോർപ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. പ്രസ്ഥാനത്തിനുമപ്പുറം ഈ മനുഷ്യന് നിലപാടില്ല എന്നത് കൊണ്ടാണ് ആക്രമത്തിന് ഇളവ് നൽകാത്തതെന്നറിയാം.
മുഖ്യമന്ത്രി പദത്തിൽ ഇരുന്നയാൾ ഉടനെ പ്രതിപക്ഷ നേതാവായത് പുതിയ സംഭവമായാണ് പ്രചരണം. എങ്ങനെ വേണമെങ്കിലും നിങ്ങൾ വളഞ്ഞിട്ടടിച്ചോളൂ.
ജനമനസിൽ സഖാവ് അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്. അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകുമെന്നും’’ അദ്ദേഹം വ്യക്തമാക്കി.
മുൻകാലങ്ങളിൽ ഇ.എം.എസ്, ഇ.കെ. നായനാർ, വി.എസ്.
അച്യുതാനന്ദൻ തുടങ്ങിയ നേതാക്കൾ വഹിച്ച പദവികളെയും റിയാസ് ഓർമ്മിപ്പിച്ചു. പാർട്ടി തീരുമാനപ്രകാരമാണ് ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് നേതൃത്വത്തിലുണ്ടായിരുന്ന കെ. കരുണാകരൻ, എ.കെ.
ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർ ഇതേ മാതൃക പിന്തുടർന്ന കാര്യം അദ്ദേഹം ഇതിനോടൊപ്പം ഓർമ്മിപ്പിച്ചു. മെയ് 24, 2026-നാണ് ഇതുമായി ബന്ധപ്പെട്ട
പ്രതികരണങ്ങൾ പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

