കാസർഗോഡ് പാണലത്ത് ഭർതൃവീട്ടുകാരുടെ സാന്നിധ്യത്തിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കി. ചർലടുക്ക സ്വദേശിയായ 24 വയസ്സുകാരി ഫാത്തിമത്ത് സുഫൈദയാണ് ദാരുണമായി മരണപ്പെട്ടത്.
ഭർതൃവീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് കുടുംബം നൽകുന്ന വിവരങ്ങൾ ഇങ്ങനെ: ഫാത്തിമത്ത് സുഫൈദയും ഭർത്താവ് ആദിൽഉം തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആകുന്നുള്ളൂ.
വിവാഹത്തിന് ശേഷം സ്ത്രീധനമായി നൽകിയ സ്വർണം കൈക്കലാക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാർ യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം പറയുന്നു. സ്വർണം ലഭിക്കുന്നതിനായി ഭർത്താവ് ആദിൽ മർദിക്കാറുണ്ടായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഭർതൃവീട്ടുകാർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ്, യുവതിയുടെ ഭർത്താവ് ആദിൽനെ കസ്റ്റഡിയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

