സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നുകൊണ്ട്, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ. രത്തൻ യു.
കേൽക്കർ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. അവധി ദിനമാണെങ്കിലും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.
നേരത്തെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഈ നിയമനത്തിനെതിരെ ബിജെപി ദേശീയ നേതൃത്വം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. “രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നുവെന്നും ബംഗാളിലെ നിയമനത്തെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് കേരളത്തിലെ നിയമനത്തിൽ മിണ്ടാട്ടമില്ലെന്നും ബിജെപി ആരോപിച്ചു.” കൂടാതെ, സീനിയോറിറ്റി മാനദണ്ഡങ്ങൾ മറികടന്നാണ് നിയമനമെന്ന് ബിജെപി വക്താക്കൾ കുറ്റപ്പെടുത്തുന്നു.
അതേസമയം, പ്രതിപക്ഷ നിരയിൽ നിന്നും നിയമനത്തിനെതിരെ കടുത്ത എതിർപ്പുകൾ ഉയരുന്നുണ്ട്. യുഡിഎഫിനെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചതിനുള്ള പ്രത്യുപകാരമാണിതെന്ന് സിപിഎം നേതാവ് പി.
രാജീവ് ആരോപിച്ചു. എന്നാൽ, ഇത്തരം വിമർശനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും ഡോ.
രത്തൻ യു. കേൽക്കർ അതീവ കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും മന്ത്രിയും കെപിസിസി പ്രസിഡന്റുമായി സണ്ണി ജോസഫ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

