സിൽവർലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ച സാഹചര്യത്തിൽ, കെ റെയിൽ – സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി തിരുവനന്തപുരത്ത് വിജയാഹ്ലാദ സമ്മേളനം സംഘടിപ്പിച്ചു. പദ്ധതിക്കെതിരെ നടന്ന ആദ്യ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത ഡോ.
ഗീവർഗീസ് മാർ കൂറിലോസ് സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സംസ്ഥാനത്ത് അടിച്ചേൽപ്പിക്കപ്പെട്ട
അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീകമായിരുന്നു മഞ്ഞക്കുറ്റികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ അടിയന്തരാവസ്ഥയിൽ നിന്നുള്ള വിമോചനത്തിന്റെ കാഹളമാണ് ഈ വിജയാഹ്ലാദ സമ്മേളനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ജനങ്ങളുടെ മേൽ അടിച്ചേൽപിക്കപ്പെടുന്ന, സാധാരണ ജനങ്ങളെ കാണാത്ത, പരിസ്ഥിതിയെ പാടെ തകർക്കുന്ന വികസനം വികസനമല്ല. ഈ പാഠം പഠിക്കാൻ തയ്യാറാകാത്ത സർക്കാരുകൾക്ക് എല്ലാം ഈ ഗതി വരും.” എന്ന് അദ്ദേഹം വ്യക്തമാക്കി.
വികസനത്തിന്റെ മറവിൽ പേരുമാറ്റി സമാനമായ പദ്ധതികൾ വീണ്ടും കൊണ്ടുവന്നാലും ശക്തമായ പ്രതിരോധം തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമ്മേളനത്തിൽ പ്രവർത്തകർ പ്രതീകാത്മകമായി മഞ്ഞക്കുറ്റികൾ അഗ്നിക്കിരയാക്കി.
മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് നടപടികൾക്ക് വിധേയരാവുകയും കേസുകളിൽ ഉൾപ്പെടുകയും ചെയ്തവരുൾപ്പെടെയുള്ളവർ ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്തു. ഭാവിയിൽ ഇത്തരം വിനാശകരമായ പദ്ധതികൾക്കെതിരെ ജാഗ്രതാ സമിതിയായി പ്രവർത്തിക്കുമെന്ന് പ്രമേയത്തിലൂടെ സമ്മേളനം പ്രഖ്യാപിച്ചു.
സമര സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ, രക്ഷാധികാരി കെ.
ശൈവപ്രസാദ് പ്രമേയം അവതരിപ്പിച്ചു. എസ്.
രാജീവൻ, ഡോ. എം.പി.
മത്തായി, ജോസഫ് എം. പുതുശ്ശേരി, സി.ആർ.നീലകണ്ഠൻ, ബാബു ദിവാകരൻ, ജയ്സൺ ജോസഫ്, ബീമാപള്ളി റഷീദ്, ഒ.ഹാരിസ്, എച്ച്.
നാസിം, ശിവദാസ് മഠത്തിൽ, വി.ജെ. ലാലി, ബി.രാമചന്ദ്രൻ, സിന്ധു ജെയിംസ്, പി.
കെ. പ്രഭാഷ്, ടി.
സി. രാമചന്ദ്രൻ, എ.
ഷൈജു, എം. സുജാഹുദ്ദീൻ, എ.
കെ. സുലൈമാൻ, സംഗീത വർണ്ണൻ, എ.പി.
ബദറുദ്ദീൻ, ദീപ മുള്ളിയങ്കാവ്, ബാബു കുട്ടൻചിറ, മിനി കെ. ഫിലിപ്പ്, ജേക്കബ് വടക്കുംചേരി, മാരിയ അബു, നസീറ സുലൈമാൻ, ജയമണി ഗോപൻ, രാജൻ എൻ.എ, തോമസ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

