കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ സനീദ് എന്ന ഇരുപത്തിയഞ്ചുകാരൻ ഒരു വ്യത്യസ്തമായ സാഹസിക യാത്രയുടെ തയ്യാറെടുപ്പിലാണ്. മുൻചക്രമില്ലാത്ത ഗിയർ സൈക്കിളിൽ എവറസ്റ്റ് ബേസ് ക്യാംപ് വരെ സഞ്ചരിക്കാനാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്.
ഈ അപൂർവ യാത്ര ഏവർക്കും കൗതുകം പകരുന്നു. ജൂൺ 15-ന് കണ്ണൂരിൽ വെച്ച് പിതാവ് സി.കെ.മുഹമ്മദ് യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.
ഒരു വർഷം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാണ് സനീദ് പദ്ധതിയിട്ടിരിക്കുന്നത്. യാത്രയ്ക്കിടയിൽ പെട്രോൾ പമ്പുകളിലോ ടെന്റുകളിലോ ആണ് വിശ്രമം.
സിവിൽ എൻജിനീയറിങ്, ഇന്റീരിയർ ഡിസൈനിങ് എന്നിവയിൽ ബിരുദധാരിയായ സനീദ്, ലോക റെക്കോർഡ് സ്ഥാപിക്കുക എന്നതും പിഎസ്സി ചോദ്യപേപ്പറുകളിൽ ഇടംപിടിക്കുക എന്നതും തന്റെ പ്രധാന ലക്ഷ്യങ്ങളായി കാണുന്നു. മുൻപും സമാനമായ രീതിയിൽ കാസർകോട് മുതൽ കന്യാകുമാരി വരെയും കശ്മീർ വരെയും സനീദ് സൈക്കിളിൽ യാത്ര നടത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

