മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായി തന്റെ മണ്ഡലമായ പറവൂരിലെത്തുന്ന വി.ഡി. സതീശനെ വരവേൽക്കാൻ നാട് ഒരുങ്ങി കഴിഞ്ഞു.
പൗരസ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത് സമൂഹം ഹൈസ്കൂൾ അങ്കണത്തിലാണ്. ഇവിടെ രണ്ടായിരത്തി അഞ്ഞൂറോളം ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന വിധത്തിലുള്ള വിപുലമായ പന്തലാണ് സജ്ജീകരിക്കുന്നത്.
ഇതിനായി 60 അടി നീളവും 40 അടി വീതിയുമുള്ള പ്രത്യേക വേദിയാണ് നിർമ്മിക്കുന്നത്. 24-ാം തീയതി വൈകുന്നേരം 5 മണിക്കാണ് സ്വീകരണ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടൻ മോഹൻലാൽ പൗരാവലിയുടെ ആദരം മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
മുഖ്യമന്ത്രിയെ ആദരിക്കുന്നതിനായി മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്തിട്ടുള്ള മുന്നൂറോളം പേർക്ക് വേദിക്ക് സമീപം പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പരിപാടിയോട് അനുബന്ധിച്ച് നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ ദേശീയപാതയോരത്ത് പാർക്ക് ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ പരിശോധിച്ചു വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

