കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം നേതാക്കളുടെ അഹങ്കാരവും ജനവിരുദ്ധ സമീപനവുമാണെന്ന് സിപിഎം ഏരിയ കമ്മിറ്റി യോഗങ്ങളിൽ രൂക്ഷ വിമർശനം. ജനങ്ങളോട് സൗഹൃദപരമായി ഇടപെട്ട
നേതാക്കൾ മാത്രമാണ് വിജയിച്ചതെന്നും, അല്ലാത്തവരുടെ വിജയം പോലും പരാജയത്തിന് തുല്യമാണെന്നും പൂഞ്ഞാർ ഏരിയ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. കൊല്ലത്തുനിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗം എസ്.
ജയമോഹന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. കൊല്ലം മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന എസ്.
ജയമോഹൻ താനും പരാജയപ്പെട്ടുവെന്ന് ഫലിതരൂപേണ സമ്മതിച്ചു. പാർട്ടി നേതൃത്വത്തിനെതിരെയും കടുത്ത വിമർശനങ്ങളാണ് വിവിധ കമ്മിറ്റികളിലായി ഉയർന്നത്.
പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, വി.എൻ.
വാസവൻ, ടി.ആർ. രഘുനാഥൻ എന്നിവർക്കെതിരെയും വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടു.
എസ്ഡിപിഐയുമായുള്ള ബന്ധം ന്യൂനപക്ഷ വോട്ടുകൾ ചോർത്താൻ കാരണമായെന്നും, ഇത് സാധാരണക്കാരെ പാർട്ടിയിൽനിന്ന് അകറ്റിയെന്നും പൂഞ്ഞാർ കമ്മിറ്റി വിലയിരുത്തി. ഏരിയ സെക്രട്ടറിയായി ടി.എസ്.
സിജുവിനെ നിയമിച്ചത് കമ്മിറ്റിയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും, മുതിർന്ന നേതാവ് രമേഷ് ബി. വെട്ടിമറ്റത്തെ ഒഴിവാക്കിയത് വലിയ തിരിച്ചടിയായെന്നും യോഗത്തിൽ പരാമർശമുണ്ടായി.
കോട്ടയം ഏരിയ കമ്മിറ്റിയിൽ വി.എൻ. വാസവനെതിരെ ഉയർന്ന പ്രധാന വിമർശനം ജനങ്ങളിലേക്കെത്താൻ അദ്ദേഹം വലിയ കടമ്പകൾ സൃഷ്ടിച്ചു എന്നതാണ്.
പേഴ്സണൽ സ്റ്റാഫുകളുടെ ഇടപെടലുകൾ പാർട്ടിയെ ജനങ്ങളിൽനിന്ന് അകറ്റിയെന്നും, ഇത് തിരുവാർപ്പ്, അയ്മനം, കുമരകം തുടങ്ങിയ ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.
സ്വരാജ് യോഗത്തിൽ പങ്കെടുത്തു. പാലാ ഏരിയ കമ്മിറ്റിയിൽ കേരള കോൺഗ്രസ് (എം)ന്റെ വികസന സങ്കൽപങ്ങളെ പൂർണമായി തള്ളിക്കളഞ്ഞു.
മാണി സി. കാപ്പന്റെ വികസന വാദങ്ങൾ ജനങ്ങൾ അംഗീകരിച്ചതായും, മലയോര മേഖലയിലെ വോട്ടുകൾ ഇതിന് തെളിവാണെന്നും യോഗം വിലയിരുത്തി.
പദ്ധതികൾ പൂർത്തിയാക്കാതെ സഖ്യകക്ഷിയെ മാത്രം കുറ്റപ്പെടുത്തുന്ന രീതി ജനം തള്ളിക്കളഞ്ഞു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചവർ തന്നെ മറ്റ് ആരോപണവിധേയരെ പാർട്ടിയിൽ സംരക്ഷിക്കുന്നത് ജനം തിരിച്ചറിഞ്ഞെന്നും, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം പാളിപ്പോയെന്നും വിമർശനമുയർന്നു.
സംസ്ഥാന കമ്മിറ്റിയംഗം കെ. സോമപ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു ഈ ചർച്ചകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

