കൊച്ചി: സംസ്ഥാനത്തെ നിർമാണ മേഖലയുടെ സമഗ്രമായ പുരോഗതിയും ഈ രംഗത്ത് പ്രവർത്തിക്കുന്ന എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രൊഫഷണൽ മികവ് വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകി. നിർമാണ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിനുമായാണ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഈ സംരംഭത്തിലൂടെ എൻജിനീയർമാരുടെ കർമശേഷി വികസിപ്പിക്കാനും, നിർമാണ പ്രവർത്തനങ്ങളിൽ കൂടുതൽ ഗുണനിലവാരം ഉറപ്പുവരുത്താനും ലക്ഷ്യമിടുന്നു. മേഖലയിലെ പ്രമുഖ വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലാസുകളും ശിൽപശാലകളും എൻജിനീയറിങ് രംഗത്തെ പുതിയ പ്രവണതകൾ മനസ്സിലാക്കാൻ ഉദ്യോഗസ്ഥരെ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

