ഗൂഗിളിന്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ ഫോൾഡിൽ ഗുരുതരമായ സാങ്കേതിക തകരാർ കണ്ടെത്തിയതായി റിപ്പോർട്ട്. ഫോണിന്റെ പുറംഭാഗത്തുള്ള കവർ സ്ക്രീൻ പൂർണ്ണമായും പ്രവർത്തനരഹിതമാകുന്നതായി കുറഞ്ഞത് മൂന്ന് ഉപയോക്താക്കളെങ്കിലും പരാതി ഉന്നയിച്ചിട്ടുണ്ട്.
ഫോണിന്റെ പ്രധാന സ്ക്രീൻ പ്രവർത്തനക്ഷമമാണെങ്കിലും, കവർ ഡിസ്പ്ലേയുടെ തകരാർ ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ‘Chahine_sama’ എന്ന ഉപയോക്താവാണ് തങ്ങളുടെ ഫോണിലെ കവർ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട
പ്രശ്നം ആദ്യം വെളിപ്പെടുത്തിയത്. കുറച്ചു മാസങ്ങളായി കവർ ഡിസ്പ്ലേ ഇടയ്ക്കിടെ കറുത്തുപോവുകയും പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നതായി ഉപയോക്താവ് പറയുന്നു.
തുടക്കത്തിൽ റീബൂട്ട് ചെയ്യുമ്പോൾ ഈ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നുവെങ്കിലും, ഫോൺ പൂർണ്ണമായും ചാർജ് തീർന്നു ഓഫ് ആയതിന് ശേഷം കവർ സ്ക്രീൻ പൂർണ്ണമായും പ്രവർത്തനരഹിതമായി മാറുകയായിരുന്നു. എങ്കിലും, ഫോൺ റീബൂട്ട് ചെയ്യുമ്പോൾ ഗൂഗിൾ ലോഗോ തെളിയുന്നതിനാൽ ഹാർഡ്വെയറിന് തകരാറില്ലെന്നും മറിച്ച് ഇതൊരു സോഫ്റ്റ്വെയർ പ്രശ്നമാണെന്നുമാണ് പ്രാഥമിക നിഗമനം.
മറ്റ് ഉപയോക്താക്കളും സമാനമായ പ്രശ്നങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഗിറ്റ്ഹബ്ബിൽ നിന്നുള്ള ഒരു ആപ്പ് ഉപയോഗിച്ച് ഡിസ്പ്ലേകൾ തമ്മിൽ മാറ്റി പ്രവർത്തനക്ഷമമാക്കുന്ന ഒരു താൽക്കാലിക പരിഹാരമാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്.
ഈ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി ഗൂഗിൾ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര സോഫ്റ്റ്വെയർ അപ്ഡേറ്റ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

