അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോട്ടയം കളത്തിപ്പടി വൈഡബ്ല്യുസിഎയുടെ ആഭിമുഖ്യത്തിൽ യോഗ മഹോത്സവം വിപുലമായി സംഘടിപ്പിച്ചു. രാജ്യത്തെ 100 നഗരങ്ങളിൽ കേന്ദ്രീകരിച്ച് നടക്കുന്ന യോഗാഭ്യാസ പരിപാടികളുടെ ഭാഗമായാണ് കോട്ടയത്തും ആഘോഷങ്ങൾ നടത്തിയത്.
മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ, കേന്ദ്ര ആയുഷ് മന്ത്രാലയം, സിഎംഎസ് കോളജ് വിമൻസ് സെൽ എന്നിവയുമായി സഹകരിച്ചാണ് പരിപാടി ക്രമീകരിച്ചിരുന്നത്. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ.
മലയിൽ സാബു കോശി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. യോഗ മഹോത്സവത്തിൽ കോട്ടയം നഗരസഭാധ്യക്ഷൻ സന്തോഷ് കുമാർ, വൈഡബ്ല്യുസിഎ നാഷനൽ ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ബാവ ലൂക്കോസ്, റവ.
ഡോ. ഷിജു സാമുവൽ, ഡോ.
അപർണ വെല്ലൂർ, സിഎംഎസ് കോളജ് വിമൻസ് സെൽ പ്രതിനിധി ഡോ. സുമി മേരി തോമസ് എന്നിവർ ആശംസകൾ നേർന്നു.
വിജയപുരം പഞ്ചായത്തംഗങ്ങളായ റോയി ജോൺ ഇടയത്തറ, സിസി ബോബി തുടങ്ങിയവരും സന്നിഹിതരായിരുന്നു. വൈഡബ്ല്യുസിഎ പ്രസിഡന്റ് അൻസു ലേയ ഫിലിപ് സ്വാഗതവും സെക്രട്ടറി അച്ചാമ്മ ജോസ് നന്ദിയും പ്രകാശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

